ബംഗാൾ ഗവർണർക്കെതിരെ ലൈഗീകാതിക്രമ പരാതി നൽകുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ ലൈഗീകാതിക്രമ പരാതി നൽകിയ യുവതിയെ രാജ്ഭവനിൽ തടഞ്ഞ മൂന്ന് ഉദ്യോഗസ്‌ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണർക്കെതിരെ പരാതി നൽകുന്നതിൽ നിന്ന് തടഞ്ഞു എന്നാരോപിച്ചാണ് അറസ്റ്റ്. യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്‌ഥരെ അറസ്റ്റ് ചെയ്തത്.

മെയ് രണ്ടിനായിരുന്നു പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാരിക ജീവനക്കാരിയായി യുവതി പരാതി നൽകിയിരുന്നത്. അതേസമയം ഗവർണർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും ഇത് അടിസ്ഥാന രഹിതമാണെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - Case against three officials who prevented the woman from filing a rape complaint against the Governor of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.