അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുക‍യറി; മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ഗുലാബി ബാഗിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പത്തും ആറും നാലും വയസുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗമാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റ രണ്ടു കുട്ടികൾ അപകടനില തരണം ചെയ്തതായും ആറുവയസുകാരൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. കാർ ഡ്രൈവർ ഗജേന്ദറിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറുന്നതും കുട്ടികളെ ഇടിച്ചു വീഴ്ത്തുന്നതും വിഡിയോയിൽ കാണാം. ചിലർ കാർ ഡ്രൈവറെ പിടികൂടുന്നതും മർദ്ദിക്കുന്നതും കാണാം .

Tags:    
News Summary - Car rams into 3 children after driver loses control in Delhi's Gulabi Bagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.