പഞ്ചാബ്​ കോൺഗ്രസിലെ പ്രതിസന്ധി; അമരീന്ദർ സിങ്​ പക്ഷ എം.എൽ.എമാർ വിശ്വാസവോ​ട്ടെടുപ്പ്​ ആവശ്യപ്പെ​േട്ടക്കും

അമൃത്​സർ: പഞ്ചാബ്​ കോൺഗ്രസിൽ നവ്ജ്യോത്​ സിങ്​ സിദ്ദുവിന്‍റെയും മറ്റു നേതാക്കളുടെയും രാജിക്ക്​ പിന്നാലെ വിശ്വാസവോ​ട്ടെടുപ്പെന്ന ആവശ്യമുയർത്തി മുൻ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പക്ഷ​െത്ത എം.എൽ.എമാർ. വിശ്വാസവോ​ട്ടെടുപ്പ്​ ആവശ്യ​െപ്പടാൻ അമരീന്ദറിനോട്​ എം.എൽ.എമാർ അറിയിച്ചതായാണ്​ വിവരം.

അതേസമയം പഞ്ചാബ്​ മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ചന്നിക്ക്​ ഹൈക്കമാൻഡ്​ പിന്തുണ അറിയിച്ചതായാണ്​ വിവരം. സിദ്ദുവിന്‍റെ രാജിയിൽ അതൃപ്​തിയും രേഖപ്പെടുത്തി.

പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷസ്​ഥാനം സിദ്ദു രാജിവെച്ചതിന്​ പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ നിരവധി കോൺഗ്രസ്​ നേതാക്കൾ തങ്ങളുടെ സ്​ഥാനങ്ങൾ രാജിവെച്ചിരുന്നു. പഞ്ചാബ്​ കാബിനറ്റ്​ മന്ത്രിസ്​ഥാനം റസിയ സുൽത്താന രാജിവെച്ചു. ദിവസങ്ങൾക്ക്​ മുമ്പാണ്​ ഇവർ മന്ത്രിസ്​ഥാനം ഏറ്റെടുത്തത്​. കൂടാതെ പ​ർ​ഗ​ത്​​സി​ങ്ങു​ം മന്ത്രിസ്​ഥാനം രാജിവെച്ചു. ഇവർക്ക്​ പുറമെ മൂന്നുപേർ പാർട്ടി സ്​ഥാനങ്ങൾ രാജിവെച്ചു.

യോഗീന്ദർ ദിൻഗ്ര ജനറൽ സെക്രട്ടറി സ്​ഥാനം, ഗുൽസർ ഇന്ദർ ചഹൽ പഞ്ചാബ്​ കോൺഗ്രസ്​ ട്രഷറർ സ്​ഥാനം, ഗൗതം സേത്​ ജനറൽ സെക്രട്ടറി സ്​ഥാനം എന്നിവയാണ്​ രാജിവെച്ചത്​.

കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമാറിയ രാജിക്കത്ത്​ സിദ്ദു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ​ഞ്ചാ​ബി​െൻറ ഭാ​വി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ​്​​ച പ​റ്റി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​​ത്തോ​ടെ​യാ​ണ്​ സി​ദ്ദു​വി​െൻറ രാ​ജി​ക്ക​ത്ത്.

രാ​ജി​ക്ക​ത്ത്​ ഹൈ​ക​മാ​ൻ​ഡ്​ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ൽ തു​ട​രു​മെ​ന്ന്​ സി​ദ്ദു വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ട്ടു​പി​ന്നാ​ലെ, ഹൈ​ക​മാ​ൻ​ഡി​ന്​ ത​ക്ക മ​റു​പ​ടി​യു​മാ​യി അ​മ​രീ​ന്ദ​ർ ട്വി​റ്റ​ർ കു​റി​പ്പ്​ ഇ​റ​ക്കി. 'സ്​​ഥി​ര​ത​യി​ല്ലാ​ത്ത അ​യാ​ളെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​​ല്ലെ​ന്ന്​ നി​ങ്ങ​ളോ​ട്​ ഞാ​ൻ പ​ണ്ടേ പ​റ​ഞ്ഞ​താ'​ണെ​ന്ന്​ അ​മ​രീ​ന്ദ​ർ ഓ​ർ​മി​പ്പി​ച്ചു.

എ​ന്നാ​ൽ അ​മ​രീ​ന്ദ​റു​ടെ യാ​ത്ര ബി.​ജെ.​പി​യി​ലേ​ക്കാ​ണെ​ന്ന​തി​ന്​ ഇ​നി​യും സ്​​ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. സി​ദ്ദു​വി​െൻറ രാ​ജി​ക്കു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത്​​സി​ങ്​ ച​ന്നി അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭ യോ​ഗം വി​ളി​ച്ചു. അ​തി​നി​ട​യി​ലാ​ണ്​ സി​ദ്ദു​വി​നെ പി​ന്തു​ണ​ച്ച്​ റ​സി​യ സു​ൽ​ത്താ​ന, പ​ർ​ഗ​ത്​​സി​ങ്​ എ​ന്നി​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന്​ രാ​ജി വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങാ​ൻ നാ​ലു മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ്​ കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി. 

Tags:    
News Summary - Capt Amarinders camp demands floor test after back to back resignations in Punjab Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.