പ്രജ്ഞ മാപ്പ്​ പറയാതെ അവരോടൊപ്പം പ്രവർത്തിക്കില്ലെന്ന്​ മുസ്​ലിം ബി.ജെ.പി നേതാവ്​

ഭോപാൽ: മാലേഗാവ്​ സ്​ഫോടന കേസിലെ പ്രതിയും ഭോപാൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാർഥിയുമായ പ്രജ്ഞ ഠ ാക്കൂർ മാപ്പ്​ പറയാതെ അവർക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന്​ മുസ്​ലിം ബി.ജെ.പി നേതാവ്​ ഫാത്തിമ റസൂൽ സിദ്ധിഖ ്​.

മുസ്​ലിംകളുമായി ബന്ധപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നതാണ്​ പ്രജ്ഞ ഠാക്കൂറി​​െൻറ പ്രസ്​താവന. താൻ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതിൽ വിശ്വസിക്കുന്നില്ലെന്നും അതിനാലാണ്​ പ്രജ്ഞ ഠാക്കൂർ മാപ്പ്​ പറയാതെ അവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കാത്തതെന്നും അവർ പറഞ്ഞു.

ബാബ്​റി മസ്​ജിദ്​​ തകർത്തതിലുള്ള ത​​െൻറ പങ്കിൽ അഭിമാനമുണ്ടെന്ന്​ പ്രജ്ഞ ഠാക്കൂർ പറഞ്ഞിരുന്നു. മാലേഗാവ്​ സ്​ഫോടന കേസിലെ പ്രതിയായ പ്രജ്ഞ നിലവിൽ ജാമ്യത്തിലാണ്​. ​ഭോപാൽ മണ്ഡലത്തിൽ കോൺഗ്രസിലെ ദിഗ്​ വിജയ്​ സിങ്ങിനെയാണ്​ പ്രജ്ഞ ഠാക്കൂർ നേരിടുന്നത്​.

Tags:    
News Summary - Can't Work With Pragya Thakur Unless She Apologises: Muslim BJP Leader -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.