വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി: സോഫ്റ്റ്‌വെയർ എൻജിനീയർ എക്സൈസ് പിടിയിൽ

ഹൈദരാബാദ്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നാചാരം ഈസ്റ്റ് ഗാന്ധിനഗർ സ്വദേശിയായ സി.എച്ച്. ശശിധറാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ഏകദേശം 10 കിലോ കഞ്ചാവ് ലഭിക്കാവുന്ന 17 ചെടികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കഞ്ചാവിന് അടിമയായ ശശിധർ തന്റെ ശമ്പളം മുഴുവൻ ലഹരിക്കായി ചിലവഴിച്ചിരുന്നതായും പിന്നീട് ജോലി ഉപേക്ഷിച്ചതായും അധികൃതർ പറഞ്ഞു. കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് സ്വന്തം വീടിന്റെ ടെറസിൽ കൃഷി ആരംഭിച്ചത്. പിടിച്ചെടുത്തവയിൽ മൂന്ന് മീറ്ററോളം വളർച്ചയെത്തിയതും പൂവിട്ടതുമായ ചെടികളുമുണ്ട്. പ്രതിയെ ഘട്കേസർ എക്സൈസ് സ്റ്റേഷന് കൈമാറി.

മറ്റൊരു സംഭവത്തിൽ, കഞ്ചാവ് വിൽപന നടത്തിയ രണ്ട് ബി.ടെക് വിദ്യാർഥികളെയും എക്സൈസ് സംഘം പിടികൂടി. മേദപതി നഗറിൽ നിന്ന് ബന്ദി അരുൺ കുമാർ, ബി. ആശിഷ് എന്നിവരെയാണ് 480 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സി.ഐ ബാലരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Tags:    
News Summary - Cannabis Cultivation on Terrace: Software Engineer Arrested by Excise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.