ബിഹാറില്‍ വീണ്ടും നിയമന അഴിമതി

പട്ന: സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ പരീക്ഷയില്‍(ബി.എസ്.എസ്.സി) ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദത്തിന്‍െറ മുറിവുണങ്ങുംമുമ്പ് ബിഹാറില്‍ മറ്റൊരു നിയമന അഴിമതി വിവാദം.  ബിഹാറിലുടനീളം സിവില്‍ കോടതികളിലേക്ക് നടക്കുന്ന ഫോര്‍ത്ത് ഗ്രേഡ് റിക്രൂട്ട്മെന്‍റിനു പിന്നിലെ അഴിമതി സംഘമാണ് പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ജനതാദള്‍ യുനൈറ്റഡിന്‍െറ ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച ഹമീദ അഷ്ഗരി എന്ന സ്ത്രീ ഫോര്‍ത്ത് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനത്തിന് ഉദ്യോഗാര്‍ഥിയോട് അഞ്ചു ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതില്‍. സംഭവം വിവാദമായതോടെ ഹമീദ പാര്‍ട്ടിയുടെ ആരുമല്ളെന്ന വാദവുമായി ജെ.ഡി.യു രംഗത്തത്തെി. 

Tags:    
News Summary - Candidates Paid Rs 5-6 Lakhs To Get Answers In Bihar SSC Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.