സി.എ.എക്കെതിരെ ‘രാജ്യ വ്യാപക യാത്ര’യുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അടക്കം മോദി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപക യാത്രയുമായി ക ോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ദേശീയ പൗരത്വ പട്ടിക, സാമ്പത്തിക രംഗത്തെ കേന്ദ്ര സർക്കാറിന്‍റെ പരാജയം, ത ൊഴിലില്ലായ്മ എന്നിവയും യാത്രയിൽ രാഹുൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടും.

ജനുവരി 11ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയാണ് ദേശവ്യാപക യാത്ര നടത്താനുള്ള തീരുമാനം ൈകകൊണ്ടത്. ജനുവരി 28ന് രാജസ്ഥാനിലെ ജയ്പൂരിൽ രാഹുലിന്‍റെ 'യുവ ആക്രോശ് റാലി'ക്ക് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. ഇതു കൂടാതെ ജനുവരി 30ന് വയനാട് ജില്ലയിലെ കൽപ്പറ്റയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലോങ് മാർച്ചിന് സ്ഥലം എം.പിയായ രാഹുൽ ഗാന്ധി നേതൃത്വം നൽകും.

രാഹുലിന്‍റെ രാജ്യ വ്യാപക യാത്രയുടെ പ്രചാരണത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കും. തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തൽ ദേശീയ തൊഴിലില്ലായ്മ പട്ടിക (എൻ.ആർ.യു) വേണമെന്ന ആവശ്യം ഉയർത്തിയാവും പ്രചാരണം.

യുവാക്കൾ, കർഷകർ, ആദിവാസികൾ, ഗ്രാമീണ തൊഴിലാളികൾ, ചെറുകിട-ഇടത്തര കച്ചവടക്കാർ, വ്യവസായികൾ, തൊഴിൽ വിദഗ്ധർ അടക്കമുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ രാഹുലിന്‍റെ യാത്രയിൽ ഉയർന്നുവരും.

Tags:    
News Summary - CAA: Rahul Gandhi Yuva Aakrosh Rally or nationwide political yatra -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.