ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം ശക്തമാക്കുന്നു. ഇടതു സംഘടനകൾ, യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ്, ജാമിഅ മില്ലിയ്യ വിദ്യാർഥികൾ തുടങ്ങി 60 ലധികം സംഘടനകൾ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും. എം.പിമാരെ അടക്കം പെങ്കടുപ്പിച്ചാണ് പ്രതിഷേധം. അതിനിടെ, ജാമിഅയിലും പരിസരത്തും നടക്കുന്ന സമരങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജാമിഅ വിദ്യാർഥികളുെടയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ബുധനാഴ്ച സംയുക്ത സമര സമിതി രൂപവത്കരിച്ചു.
പ്രദേശത്തെ ആളുകളെ പങ്കെടുപ്പിച്ച് കൂടുതൽ മേഖലയിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും. നിലവിൽ പ്രദേശക്കാരായ ആളുകൾ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തുകയാണ് ചെയ്യുന്നത്. വിദ്യാർഥികൾക്കെതിരെ നടന്ന അതിക്രമം സംയുക്ത സമര സമിതി നിയമപരമായി നേരിടാനും തീരുമാനിച്ചു. ചെങ്കോട്ടയിൽ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരോടും എത്തിച്ചേരാനും സമിതി ആവശ്യപ്പെട്ടു.
അതേസമയം, ബുധനാഴ്ച ജാമിഅ കാമ്പസിെൻറ ഗേറ്റ് നമ്പർ ഏഴിനുമുന്നിലെ റോഡിൽ നടന്ന പ്രതിഷേധത്തിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ, സി.പി.ഐ നേതാവും ജെ.എൻ.യു മുൻ സമരനായകനുമായ കനയ്യ കുമാർ തുടങ്ങിയവർ ഐക്യദാർഢ്യവുമായി എത്തി. പ്രതിഷേധം മുസ്ലിംകള്ക്കുവേണ്ടി മാത്രമല്ലെന്നും രാജ്യത്തിെൻറ മൊത്തം സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയിലെ അധ്യാപക സംഘടന ബുധനാഴ്ച പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.