ചെങ്കോട്ട സ്ഫോടനക്കേസ്: മൂന്നുപേർക്ക് കൂടി എൻ.ഐ.എ കുറ്റപത്രം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​ക്ക് സ​മീ​പം ന​ട​ന്ന വാ​ഹ​ന സ്ഫോ​ട​ന​ക്കേ​സി​ൽ മൂ​ന്നു​പേ​ർ​ക്ക് കൂ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജ​മ്മു -ക​ശ്മീ​ർ സ്വ​ദേ​ശി​ക​ളാ​യ സ​മീ​ർ അ​ഹ​മ്മ​ദ് അ​ഹ​ൻ​ഗ​ർ, തു​ഫൈ​ൽ അ​ഹ​മ്മ​ദ് ഭ​ട്ട്, ഫ​റാ​സ്/​സ​ഫ​ർ എ​ന്നീ പേ​രു​ക​ളി​ൽ കൂ​ടി അ​റി​യ​പ്പെ​ടു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​മു​സാ​ഫ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​തോ​ടെ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച കാ​ർ ഓ​ടി​ച്ചി​രു​ന്ന പ്ര​ധാ​ന പ്ര​തി ഡോ. ​ഉ​മ​റു​ന്ന​ബി സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഒ​ളി​വി​ലു​ള്ള ഡോ. ​മു​സാ​ഫ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും പി​ടി​കൂ​ടാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ​ഹ​പ്ര​തി ഡോ. ​അ​ദീ​ൽ അ​ഹ​മ്മ​ദ് റാ​ത്ത​റി​ന്റെ മൂ​ത്ത സ​ഹോ​ദ​ര​നും അ​ൽ ഖാ​ഇ​ദ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ അ​ൻ​സാ​ർ ഗ​സ്‍വ​ത്തു​ൽ ഹി​ന്ദി​ന്റെ സ്ഥാ​പ​ക അം​ഗ​വു​മാ​യ ഡോ. ​മു​സാ​ഫ​റി​ന് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ലും ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് എ​ൻ.​ഐ.​എ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഭീ​ക​ര സം​ഘ​ത്തി​ന് പ​ണ​വും ആ​യു​ധ​ങ്ങ​ളും കൈ​മാ​റി​യെ​ന്നാ​ണ് സ​മീ​ർ അ​ഹ​മ്മ​ദ് അ​ഹ​ൻ​ഗ​ർ, തു​ഫൈ​ൽ അ​ഹ​മ്മ​ദ് ഭ​ട്ട് എ​ന്നി​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന, സ്ഥ​ല​ങ്ങ​ളു​ടെ ഭൂ​മി​ശാ​സ്ത്ര മാ​പ്പി​ങ്, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളു​ടെ പ​ങ്ക് സ്ഥി​രീ​ക​രി​ച്ച​തെ​ന്നും കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും എ​ൻ.​ഐ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Red Fort blast case: NIA files chargesheet against three more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.