ഭാ​ഗ്യ​രാ​ജിന്‍റെ വി​യോ​ഗം: വിടപറഞ്ഞത് ബഹുമുഖ പ്രതിഭ

ചെ​ന്നൈ: ‘ഇ​യ​ക്കു​ന​ർ ഇ​മ​യം’ (സം​വി​ധാ​യ​ക​രി​ലെ ഹി​മാ​ല​യം) എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യു​ടെ വി​യോ​ഗ​ത്തി​ൽനിന്ന് ത​മി​ഴ് സി​നി​മാ ലോ​കം മു​ക്ത​മാ​വു​ന്ന​തി​ന് മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​ൻ കൂ​ടി​യാ​യ കൃ​ഷ്ണ​സാ​മി ഭാ​ഗ്യ​രാ​ജി​ന്റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​വും സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ ന​ട​ന്ന ന​ടി ഖു​ശ്ബു​വി​ന്റെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഭാ​ഗ്യ​രാ​ജ് ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഭാ​ര്യ പൂ​ർ​ണി​മ ജ​യ​റാ​മി​നൊ​പ്പം പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് പൊ​ടു​ന്ന​നെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്. ത​മി​ഴ് എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ദ്ദേ​ഹം ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. 1953 ജ​നു​വ​രി ഏ​ഴി​ന് ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡ് ജി​ല്ല​യി​ലെ ഗോ​പി​ചെ​ട്ടി​പാ​ള​യ​ത്തി​ന​ടു​ത്ത വെ​ള്ള​കോ​വി​ലി​ൽ കൃ​ഷ്ണ​സാ​മി- അ​മ​രാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ഭാ​ഗ്യ​രാ​ജ് ജ​നി​ച്ച​ത്. ര​ണ്ടു​ത​വ​ണ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ​വി​വാ​ഹം 1981ൽ ​ന​ടി പ്ര​വീ​ണ​യു​മാ​യി​ട്ടാ​യി​രു​ന്നു. 1983 ആ​ഗ​സ്റ്റി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് 1984 ഫെ​ബ്രു​വ​രി ഏ​ഴി​ന് പൂ​ർ​ണി​മ ജ​യ​റാ​മി​നെ വി​വാ​ഹം ക​ഴി​ച്ചു. 1982ൽ ​ഇ​റ​ങ്ങി​യ ഡാ​ർ​ലി​ങ് ഡാ​ർ​ലി​ങ് ഡാ​ർ​ലി​ങ് എ​ന്ന സി​നി​മ​യി​ലെ സ​ഹ​താ​ര​മാ​യി​രു​ന്ന പൂ​ർ​ണി​മ ജ​യ​റാ​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം നീ​ണ്ട സി​നി​മ ജീ​വി​ത​ത്തി​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ, പ്ര​ണ​യം, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ, ഹാ​സ്യം എ​ന്നി​വ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ക​യും മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളെ പ​ച്ച​യാ​യും ഹാ​സ്യാ​ത്മ​ക​മാ​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ഭാ​ഗ്യ​രാ​ജി​ന്റെ സി​നി​മ​ക​ൾ ജ​ന​പ്രി​യ​മാ​യ​ത്. 

Tags:    
News Summary - Passing of Bharathiraja: A multi-faceted talent bids farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.