സംഭാവനക്കൊള്ള: ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ് ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, വി.​എ​ച്ച്.​പി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ച​മ്പ​ത് റാ​യി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. കൊ​ള്ള​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും വി.​എ​ച്ച്.​പി​ക്കു​മാ​ണെ​ന്നും എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് ദി​ഗ്‌​വി​ജ​യ് സി​ങ് ആ​രോ​പി​ച്ചു. ശ്രീ​രാ​മ ഭ​ഗ​വാ​നി​ലും സ​നാ​ത​ന ധ​ർ​മ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന ആ​ർ​ക്കും ത​ന്നെ സ​ഹി​ക്കാ​നാ​കു​ന്ന​ത​ല്ല അ​യോ​ധ്യ​യി​ൽ ന​ട​ന്ന കൊ​ള്ള.

സ​നാ​ത​ന​ധ​ർ​മ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം ത​ക​ർ​ത്ത ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും വി.​എ​ച്ച്.​പി​യും വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​ത​വു​മാ​യും മ​ത​കാ​ര്യ​ങ്ങ​ളു​മാ​യും ബ​ന്ധ​മി​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ർ വ​ൻ അ​ഴി​മ​തി ന​ട​ത്തി, വ​ൻ തോ​തി​ൽ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി. ആ​ർ.​എ​സ്.​എ​സി​ന് ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലെ​ന്നും അ​വ​ർ നി​കു​തി​ക​ളൊ​ന്നും ന​ൽ​കാ​റി​ല്ലെ​ന്നും ആ​ശ്ര​മ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും കൈ​യ​ട​ക്കു​ക മാ​ത്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യോ​ധ്യ​യി​ൽ പ​ര​സ്യ​മാ​യി ന​ട​ന്ന കൊ​ള്ള​ക്ക് സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക്ഷേ​ത്ര​ത്തി​നു​വേ​ണ്ടി പ​ന്ത്ര​ണ്ട​ര കോ​ടി​യോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സം​ഭാ​വ​ന ശേ​ഖ​രി​ച്ചി​ട്ട് ആ ​തു​ക​യും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഒ​രി​ട​ത്തു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭാ​വ​ന​ക്കൊ​ള്ള പാ​ർ​ട്ടി ഓ​രോ ഗ്രാ​മ​ത്തി​ലും പോ​യി ഉ​ന്ന​യി​ക്കു​മെ​ന്നും വാ​ർ​ഡ് ത​ലം മു​ത​ൽ ജി​ല്ല​ത​ലം വ​രെ അ​തി​നാ​യി സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്നു​ണ്ടെ​ന്നും ദി​ഗ്‌​വി​ജ​യ് സി​ങ് പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ജൂ​ൺ ഏ​ഴി​നാ​ണ് പു​റ​ത്തു വ​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്, സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച പ​ണം എ​ണ്ണാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡി​ലാ​യ അ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 79.85 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Donation Fraud: Congress demands the arrest of Champat Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.