Posted On
date_range Updated On
date_range മുഹർറം ഘോഷയാത്രക്കിടെ എലിവിഷം കലർത്തിയ ഗുളിക വിതരണം ചെയ്തു; പ്രതി പിടിയിൽ
മുംബൈ: നഗരത്തിൽ വെള്ളിയാഴ്ച നടന്ന മുഹർറം ഘോഷയാത്രയിൽ എലിവിഷം കലർത്തിയ വേദന സംഹാരി ഗുളികകൾ വിതരണംചെയ്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയും ഇറാനിയൻ വംശജനുമായ ഫയാസ് പ്രേംജിയെ (39) ആണ് ശനിയാഴ്ച അറസ്റ്റു ചെയ്തതെന്ന് ഡി.സി.പി ജയന്ത് മീണ അറിയിച്ചു. ഘോഷയാത്രക്കിടെ വയറുവേദനയും ഛർദിയുമുണ്ടായതിനെ തുടർന്ന് ഒരാൾ ചികിത്സ തേടിയിരുന്നു. സിങ്ക് ഫോസ്ഫെയ്ഡ് കലർത്തിയ 14,000 ഗുളികകൾ പ്രതിയുടെ കൈവശമുണ്ടായിരുന്നുവെന്നും 30,000 വേദന സംഹാരി ഗുളികകളും 50 കിലോ സിങ്ക് ഫോസ്ഫെയ്ഡും പ്രതി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.