ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ രക്തസാക്ഷികളായ ആറുപേരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടതോടെ, ഒരു ഇന്ത്യൻ സൈനികൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രതിരോധ മന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവന മോദി സർക്കാറിനെ തിരിഞ്ഞുകുത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പ്രതികരണമായി നടത്തിയ ഓപറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടവർക്ക് ആചാരപരമായ വിടവാങ്ങൽ ചടങ്ങും ഒരുക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നെല്ലാം മോദി സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. നമ്മുടെ ഏതെങ്കിലും ധീരരായ സൈനികർക്ക് അപായം സംഭവിച്ചോ എന്ന് ചോദിച്ചാൽ, ഇല്ല എന്നാണ് ഉത്തരം എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പറഞ്ഞത്.
അതിനുശേഷം രാജ്യത്തിന് നഷ്ടമുണ്ടായെന്ന് പറഞ്ഞപ്പോഴും എത്രപേർക്ക് ജീവാപായം സംഭവിച്ചുവെന്നോ അതാരൊക്കെയാണെന്നോ മോദി സർക്കാർ പറഞ്ഞിരുന്നില്ല. എന്നാൽ, യുദ്ധസ്മാരകത്തിൽ സർക്കാർ ഉല്ലേഖനം ചെയ്ത നാമങ്ങളിൽ കരസേനയിലെ അഞ്ച് സൈനികരും വ്യോമസേനയിലെ ഒരു സൈനികനുമുണ്ട്. ദേശീയതയുടെ പേരിൽ വമ്പുപറയുന്ന ഒരു സർക്കാർ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര രക്തസൈനികർക്ക് അർഹിക്കുന്ന ആദരവ് നൽകാതിരുന്നത് നാണക്കേടായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.