ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും പോക്കറ്റടിക്കുകയുമാണെന്ന് ഖാർഗെ ആരോപിച്ചു.
യുദ്ധം മൂർധന്യാവസ്ഥയിൽ നിൽക്കെ ക്രൂഡോയിൽ വില ബാരലിന് 138 ഡോളറിലെത്തിയിരുന്നു. ഇപ്പോൾ 70.71 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും പെട്രോൾ ലിറ്ററിന് 102.12 രൂപക്കും ഡീസൽ 95.2 രൂപക്കുമാണ് വിൽക്കുന്നത്. പാചക വാതക വില ബി.ജെ.പി സർക്കാർ ഇരട്ടിയാക്കി. ലഭ്യതയിലുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയിട്ടും വില കുറക്കാൻ തയാറാകുന്നില്ല. ഇത് കൊള്ളയല്ലാതൊന്നുമല്ലെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.