‘‘മോദി ജന്മനാ ഇന്ത്യക്കാരൻ; പൗരത്വ രേഖ ആവശ്യമില്ല’ വിവരാവകാശരേഖക്ക്​ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരനാണ്​. അതിനാൽ നരേന്ദ്രമോദിക്ക്​ പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന്​ പ്രസക്തി ഇല്ല. രാജ്യം മുഴുവൻ പൗരത്വ പ്രക്ഷോഭത്തിൻെറ അലയടിക്കു​േമ്പാൾ പ്രധാനമന്ത്രിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട്​ നൽകിയ വിവരാവകാശ രേഖയിലാണ്​ ഈ മറുപടി.

ജന്മനാൽ ഇന്ത്യൻ പൗരനായതിനാൽ മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന്​ പ്രസക്തിയില്ല. 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ മൂന്ന്​ പ്രകാരം നരേന്ദ്രമോദി ജന്മനാൽ ഇന്ത്യൻ പൗരനാണെന്ന മറുപടി പ്രധാനമന്ത്രിയുടെ ഓഫീസാണ്​ നൽകിയത്​. സുബൻകർ സർക്കാർ എന്ന വ്യക്തിയാണ്​ അപേക്ഷ നൽകിയത്​.

നേരത്തേ മോദിയുടെ പൗരത്വവുമായി ബന്ധപ്പെട്ട്​ മലയാളി വിവരാവകാശ അപേക്ഷ നൽകിയത്​ വാർത്തയായിരുന്നു.

Tags:    
News Summary - CAA Narendra Modi needs no Citizenship Certificate -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.