ബുള്ളറ്റ് ട്രെയിൻ സ്വപ്നപദ്ധതി; സ്ഥലമേറ്റെടുപ്പ് തടയാനാവില്ലെന്ന് മുംബൈ ഹൈകോടതി

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ രാജ്യത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് ബോംബെ ഹൈകോടതി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനെതിരായി ഗോദ്റേജ് കമ്പനി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് നിർണായക നിരീക്ഷണം. പദ്ധതിക്കായി മുംബൈയിൽ മഹാരാഷ്ട്ര സർക്കാർ സ്ഥലമേറ്റെടുക്കുന്നതിന് എതിരെയായിരുന്നു ഹരജി.

ജസ്റ്റിസ് ആർ.ഡി ധനുക എം.എം സത്യ എന്നിവരുൾപ്പെട്ട ഡിവിഷണൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിക്കാരന്റെ സ്വകാര്യ താൽപര്യത്തേക്കാൾ ജനങ്ങളുടെ താൽപര്യത്തിനാണ് കേസിൽ ​പ്രാധാന്യം നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പൊതുജനങ്ങൾക്ക് പ്രാധാന്യമർഹിക്കുന്ന രാജ്യത്തിന്റെ സ്വപ്ന പദ്ധതി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

508.17 കിലോ മീറ്റർ ദൂരമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതക്കുള്ളത്. ഇതിൽ 21 കിലോ മീറ്റർ ഭൂമിക്കടിയിലൂടെയാണ്. അണ്ടർ ഗ്രൗണ്ട് പാതയിലേക്കുള്ള പ്രവേശന കവാടം വരുന്നത് ഗോദ്റേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. രാജ്യതാൽപര്യത്തിന് പ്രാധാന്യം അർഹിക്കുന്ന പദ്ധതി ഗോദ്റേജ് കമ്പനി വൈകിപ്പിക്കുകയാണെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ സംസ്ഥാന സർക്കാറും നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനും കോടതിയിൽ അറിയിച്ചു.

Tags:    
News Summary - Bullet Train "Dream Project Of This Country": High Court Rejects Request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.