ഭോപാൽ: 60 വയസുകാരനായ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഭോപാൽ ഷോള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നവംബർ 5നാണ് ഭോപാലിലെ ഇലക്ട്രിക്കൽ ഷോപ്പ് ഉടമയായ മേവലാൽ യാദവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. രാഹുൽ ഖാതിക്, അർജുൻ മീണ, ഇയാളുടെ മകൻ ഗിർധാരി എന്നിവർ പീഡിപ്പിച്ചതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് മേവാലാൽ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.
അർജുൻ മീണയുടെ വീട്ടിലാണ് മേവാലാൽ വാടകക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ വാടക നൽകിയിരുന്നില്ല. അർജുൻ മീണയും മകൻ ഗിർധാരിയും നിരന്തരം പണം ചോദിച്ച് ബുദ്ധിമുട്ടിച്ചപ്പോൾ രാഹുലാണ് മേവാലാലിന് പണം നൽകിയത്. ഇവർ മൂന്നുപേരും പിന്നീട് തന്നെ പണം ചോദിച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് മേവാലാൽ കത്തിൽ എഴുതിയിരുന്നത്.
രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെ അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.