Posted On
date_range Updated On
date_range ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ
കൊൽക്കത്ത: ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില അതിഗുരുതരം. സൗത്ത് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് 76കാരനായ ബുദ്ധദേവ്.
കോവിഡ് പരിശോധനയിൽ നെഗറ്റിവാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന അഞ്ചു ഡോക്ടർമാരടങ്ങിയ സംഘം ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.