2019 പൊതുതെരഞ്ഞെടുപ്പ്​: 40 സീറ്റുകൾ വേണമെന്ന്​ ബി.എസ്​.പി

ന്യൂഡൽഹി: 2019 പൊതുതെരഞ്ഞടുപ്പിൽ യു.പിയിലെ ആകെയുള്ള 80 സീറ്റുകളിൽ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്​.പി. യു.പിയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ  സഖ്യം വിജയം കൊയ്​തതിന്​ പിന്നാലെയാണ്​ ആവശ്യവുമായി ബി.എസ്​.പി രംഗ​ത്തെത്തിയിരിക്കുന്നത്​. പാർട്ടിക്ക്​ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഒറ്റക്ക്​ മൽസരിക്കുമെന്ന മായവതി നേരത്തെ വ്യക്​തമാക്കിയിരുന്നു.

അതേ സമയം, മായാവതിയുടെ ആവശ്യത്തോട്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​ അനുകൂല നിലപാട്​ എടുക്കുമെന്നാണ്​ റിപ്പോർട്ട്​. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ്​ എസ്​.പിക്കുള്ളതെന്ന അഖിലേഷി​​​​​െൻറ പ്രസ്​താവന തെളിയിക്കുന്നത്​ ഇതാണ്​. 

കെയ്​റാനയിൽ ഉണ്ടാക്കിയ ഫോർമുല മറ്റ്​ മണ്ഡലങ്ങളിലും തുടരണമെന്നാണ്​ കോൺഗ്രസും ആർ.എൽ.ഡിയും ആവശ്യപ്പെടുന്നത്​. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ഇൗ ഫോർമുല ആവർത്തിക്കുകയാണെങ്കിൽ യു.പിയിൽ ബി.ജെ.പിയുടെ ആധിപത്യ​ത്തെ തകർക്കാമെന്ന്​ കോൺഗ്രസും ആർ.എൽ.ഡിയും കണക്ക്​ കൂട്ടുന്നു.

Tags:    
News Summary - BSP seeks 40 out of 80 seats in UP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.