ബി.എസ്​.എൻ.എൽ ഉപയോഗിക്കുന്നത്​ ചൈനീസ്​ ഉപകരണങ്ങൾ; സുരക്ഷാ ഓഡിറ്റ്​ വേണമെന്ന്​

ന്യൂഡൽഹി: ബി.എസ്​.എൻ.എല്ലിനോട്​ സുരക്ഷാ ഓഡിറ്റ്​ നടത്താൻ നിർദേശിച്ച്​ ടെലികോം മന്ത്രാലയം. ചൈനീസ്​ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ തുടർന്നാണ്​ സുരക്ഷാ ഓഡിറ്റ്​. വാവേയ്​, സെഡ്​.ടി.ഇ തുടങ്ങിയ ചൈനീസ്​ കമ്പനികളുടെ ഉപകരണങ്ങളാണ്​ ബി.എസ്​.എൻ.എൽ ഉപയോഗിക്കുന്നത്​. ബി.എസ്​.എൻ.എല്ലി​െൻറ സഹസ്ഥാപനമായ എം.ടി.എൻ.എല്ലും ചൈനീസ്​ ഉപകരണങ്ങളെയാണ്​ ആശ്രയിക്കുന്നത്​​.

ബി.എസ്​.എൻ.എല്ലി​െൻറ 44.4 ശതമാനം ഉപകരണങ്ങളും ചൈനീസ്​ കമ്പനിയായ സെഡ്​.ടി.ഇയുടേതാണ്​. ഒമ്പത്​ ശതമാനം നൽകുന്നത്​ ​വാവേയുമാണെന്ന്​. എം.ടി.എൻ.എല്ലി​െൻറ 10 ശതമാനം ഉപകരണങ്ങൾ ചൈനീസ്​ നിർമിതമാണ്​.

കേന്ദ്രസർക്കാർ രാജ്യസഭയി​ലാണ്​ സുരക്ഷാ ഒാഡിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്​ വിട്ടത്​. സെഡ്​.ടി.ഇ പോലുള്ള കമ്പനികളുടെ സുരക്ഷയിൽ ആശങ്കയുമായി യു.എസ്​ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.എസ്​.എൻ.എല്ലിൽ സുരക്ഷാ ഓഡിറ്റുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോകുന്നത്​​. 

Tags:    
News Summary - BSNL Found Majorly Using Chinese Equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.