കൊൽക്കത്ത: ഫേസ്ബുക്കിൽ അമിതമായി സമയം ചെലവിട്ടതിന് വീട്ടുകാര്‍ ശകാരിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് തൂങ്ങിമരിച്ചത്.
ഇൗയടുത്താണ് പെൺകുട്ടിക്ക് മൊബൈല്‍ ഫോണ്‍ കിട്ടിയത്. അതിനുശേഷം ഭക്ഷണം കഴിക്കാൻ പോലും താത്പര്യം കാണിക്കാതെ മുഴുവൻ സമയവും ഫേസ് ബുക്കിലും വാട്സ് ആപ്പിലും ചുറ്റിത്തിരിയുകയായിരുന്നു പെൺകുട്ടി. വിശപ്പും ദാഹവും ഇല്ലാതായി. പഠിത്തത്തില്‍ ശ്രദ്ധ കുറഞ്ഞു. സ്കൂളില്‍ പോകാനുള്ള താല്‍പര്യവും നഷ്ടമായെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ആസക്തി കണ്ട് മൂത്ത സഹോദരന്‍ അവളെ ശകാരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ ഒരു ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യക്ക് മുന്‍പായി 'ഞാന്‍ മരിച്ചു' എന്ന് പെണ്‍കുട്ടി വാട്സ് അപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.