Posted On
date_range Updated On
date_range പശ്ചിമബംഗാളിൽ പാലം തകർന്നു
കൊൽക്കത്ത: പശ്ചമിബംഗാളിൽ വീണ്ടും പാലം തകർന്നു വീണു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഡാർജലിങ് ജില്ലയിൽ സിലിഗുരിക്കടുത്താണ് പാലം തകർന്ന് വീണതെന്ന് പശ്ചിമബംഗാൾ മന്ത്രി രബീന്ദ്രനാഥ് ഘോഷ് അറിയിച്ചു.
ട്രക്ക് സഞ്ചരിക്കുേമ്പാൾ പാലം നെടുകെ പിളരുകയായിരുന്നു. ബംഗാളിലെ മനാഗഞ്ച് മേഖലയെ സിലിഗുരിയുയമായി ബന്ധപ്പിക്കുന്ന പ്രധാന പാലമാണ് തകർന്ന് വീണത്. പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പശ്ചിമബംഗാളിൽ പാലം തകർന്ന് വീഴുന്നത്. സെപ്തംബർ നാലിന് കൊൽക്കത്തയിലും സമാന സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.