ബ്രസീലിൽ നടക്കുന്ന ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലോക്സഭ
സ്പീക്കർ ഓം ബിർള ബ്രസീൽ സെനറ്റ് അധ്യക്ഷൻ ദാവി അൽകൊലുംബ്രക്കൊപ്പൊം
ന്യൂഡൽഹി: ആഗോള വെല്ലുവിളികൾക്കിടയിലും സാമ്പത്തിക വികസന മേഖലയിൽ ബ്രിക്സ് രാജ്യങ്ങൾ പ്രചോദനാത്മകമായ പുരോഗതി കൈവരിച്ചുവെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള.
ഈ പുരോഗതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ബ്രിക്സ് രാഷ്ട്രങ്ങൾക്കിടയിലുള്ള വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിൽ നടന്ന ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഓം ബിർള.
ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും 10 വർഷത്തിനിടെ ഇന്ത്യ ആഗോള വളർച്ച ശരാശരിയേക്കാൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2014ൽ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയിൽനിന്ന് നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് ഉയരുന്നത് ഇന്ത്യയുടെ ശക്തമായ നയങ്ങളുടെയും ജനങ്ങളുടെ ശക്തിയുടെയും തെളിവാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ജലം, ഊർജം, റോഡ്, റെയിൽ കണക്ടിവിറ്റി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വ്യവസായിക ഇടനാഴികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യയുടെ അഭൂതപൂർവമായ പുരോഗതി പുതിയ ഇന്ത്യയെ നിർവചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.