ന്യൂഡൽഹി: ബി.ആർ അംബേദ്കറുടേയും പെരിയാർ ഇ.വി രാമസ്വാമിയുടേയും അനുയായികൾക്ക് നേരെയുള്ള ബാബ രാംദേവിന്‍റെ പ്രസ്താവന വിവാദമാകുന്നു. നവംബറിൽ ഒരു അഭിമുഖത്തിനിടെ ഇരുവരുടേയും അനുയായികൾ ബൗദ്ധിത തീവ്രവാദികളാണെന്ന് രാംദേവ് അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പതഞ്ജലി ബഹിഷ്കരിക്കാനുള്ള ആഹ്വാനം ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി.
ദി ആൾ ഇന്ത്യ അംബേദ്കർ മഹാസഭ, ആൾ ഇന്ത്യ ബാക്വാഡ് ആൻഡ് മൈനോരിറ്റി കമ്യൂണിറ്റീസ് എംേപ്ലായീസ് ഫെഡറേഷൻ, ഭീം ആർമി എന്നിവർ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. രാംദേവ് ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്ന മനുസ്മൃതിയുടെ പ്രചാരകരാണെന്ന് ഇവർ ആരോപിച്ചു.
ലെനിൻ, മാർക്സ്, മാവോ തുടങ്ങിയവരുടെ വീക്ഷണങ്ങൾ ഇന്ത്യക്കെതിരാണെന്നും രാംദേവ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.