കുട്ടികളെ ട്യൂഷന് വിട്ടു; അഞ്ചു വയസുകാരൻെറ ‘മൊഴിയിൽ’ അമ്മാവൻ പിടിയിൽ
ചണ്ഡിഗഢ്: ലോക്ഡൗൺ ലംഘിച്ച് സഹോദരിയുടെ മകനേയും മകളേയും ഒരു വീട്ടിൽ ട്യൂഷന് എത്തിച്ച അമ്മാവനെ പഞ്ചാബ് പൊലീസ് പിടികൂടി. അധ്യാപികയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമ്മാവൻ മൗനം പാലിച്ചെങ്കിലും അഞ്ചു വയസുകാരൻ സഹോദ രീ പുത്രൻ ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട്(ഡി.എസ്.പി) ഗുർദീപ് സിങ്ങിനോട് കാര്യങ്ങൾ വിശദമായി വിവരിച്ചുകൊടുത്തു.
‘‘ലോക്ഡൗണിൽ ജനങ്ങൾ വീട്ടിലിരിക്കണമെന്ന് പറയുമ്പോൾ നിങ്ങൾ കുട്ടികളെ ട്യൂഷന് വിടുന്നു. സ്കൂളുകൾ അടച്ചിരിക്കുകയാണ്. പിന്നെ നിങ്ങൾ എന്തിനാണ് അവരെ ട്യൂഷന് അയച്ചത്. ? കൊറോണ വൈറസ് കാരണം ജനങ്ങൾ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്.’’ ഡി.എസ്.പിയുട വാക്കുകൾ അയാൾ മിണ്ടാതെ കേട്ടു നിന്നു.
അയാളോട് അധ്യാപികയുടെ വിലാസം ചോദിച്ച പൊലീസിന് മറുപടി നൽകിയത് കുട്ടികളാണ് അവർ തങ്ങൾ ട്യൂഷന് പോകുന്ന വീട് കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുത്തു. മാത്രമല്ല, പൊലീസുകാരെ കുട്ടി അധ്യാപികക്കടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. കുട്ടി വിളിച്ചതനുസരിച്ച് പുറത്തേക്ക് വന്ന അധ്യാപികയോട് കുട്ടികൾക്ക് ട്യൂഷൻ എടുക്കാറുണ്ടോ എന്ന് ഡി.എസ്.പി ചോദിച്ചു. പൊലീസിൻെറ ചോദ്യത്തിൽ ഭയന്നുപോയ അധ്യാപിക ട്യൂഷനെടുക്കാറുള്ള കാര്യം നിഷേധിച്ചെങ്കിലും കുട്ടികൾ കള്ളി വെളിച്ചത്താക്കി. മൂന്ന് പേർ ട്യൂഷൻ ക്ലാസിൽ വരാറുണ്ടെന്ന് കുട്ടികൾ ചൂണ്ടിക്കാട്ടി. ഇതോടെ പൊലീസ് അധ്യാപികയെ ശകാരിക്കുകയായിരുന്നു.
കുട്ടികളുടെ അമ്മാവൻ ക്ഷമാപണംനടത്തിയതായും ഇനി കുട്ടികളെ ട്യൂഷന് വിടില്ലെന്ന് അറിയിച്ചതായും ഡി.എസ്.പി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.