ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാറും ബി.ജെ.പിയും പിടിച്ചുനിൽക്കാൻ പ്രതിപക്ഷത്തെയും പാകിസ്താനെയും ചേർത്തുവെക്കുന്ന പ്രസ്താവനയുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ ആഗ്രഹിക്കുന്നത് കോൺഗ്രസും പാകിസ്താനുമാണ് എന്ന പരിഹാസവുമായാണ് ബി.ജെ.പി പ്രതിരോധശ്രമം തുടങ്ങിയത്.
പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും മറ്റു മന്ത്രിമാരും മുൻ മന്ത്രിമാരുമെല്ലാം രാഹുൽ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തുകയാണെന്ന്, അവരുടെ ട്വിറ്റർ കുറിപ്പുകൾ പരാമർശിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര ആരോപിച്ചു.
പാകിസ്താൻ നേതാക്കൾ, അഴിമതിക്കാർ, കുടുംബ രാഷ്ട്രീയത്തിെൻറ വക്താക്കൾ എന്നിവരാണ് രാഹുൽ ഗാന്ധി ഇന്ത്യയുടെ നേതാവാകാൻ ആഗ്രഹിക്കുന്നതെന്നും സംപിത് പരിഹസിച്ചു. പാവെപ്പട്ടവരും ദലിതുകളും പിന്നാക്കക്കാരടക്കമുള്ള സാധാരണ ജനങ്ങളും മോദിയെ പിന്തുണക്കുന്നുവെന്നും അതുകൊണ്ട് ആർക്കും അദ്ദേഹത്തെ പുറത്താക്കാൻ സാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു.
മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി മറുപടി നൽകിയത് രാഹുൽ ഒാർക്കണമെന്നും, മോദിക്കെതിരായ രാഹുലിെൻറ പരാമർശത്തെ സൂചിപ്പിച്ച് ബി.ജെ.പി വക്താവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.