അതിർത്തി സംരക്ഷണം: ഇന്ത്യയും ഇസ്രായേലും ചർച്ച നടത്തി

ന്യൂഡൽഹി: നൂതന സാ​േങ്കതികവിദ്യകൾ ഉപയോഗിച്ച്​ അതിർത്തിയിലെ നുഴഞ്ഞുകയറ്റവും തീവ്രവാദപ്രവർത്തനവും ചെറുക്കുന്നതിനെക്കുറിച്ച്​ ഇന്ത്യയും ഇസ്രായേലും ചർച്ച നടത്തി. ഭീകരവാദം നിയന്ത്രിക്കാൻ കൈ​െക്കാള്ളേണ്ട നടപടികളെക്കുറിച്ചും ഡൽഹിയിൽ സമാപിച്ച ഇന്ത്യ^ഇസ്രായേൽ സംയുക്​ത സ്​റ്റിയറിങ്​ കമ്മിറ്റി യോഗം ചർച്ചചെയ്​തു. 

മനുഷ്യരഹിത വിമാനം, സെൻസർ സംവിധാനം എന്നിവ അതിർത്തി നിരീക്ഷണത്തിന്​ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. സെൻസർ സംവിധാനം ഇസ്രായേൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. അസ്വാഭാവികമായ സംഭവങ്ങളുണ്ടായാൽ കൺ​ട്രോൾ റൂമിൽ വിവരമറിയിക്കുന്ന രീതിയിലാണ്​ സംവിധാനം. അതിർത്തി സംരക്ഷണ സേനയുടെ ആധുനീകരണവും ചർച്ചചെയ്​തു. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ ഡാനിയേൽ കാമറൂണി​​​െൻറ നേതൃത്വത്തിലാണ്​ ഇ​സ്രായേൽ സംഘമെത്തിയത്​.

ഇന്ത്യൻ സംഘത്തെ ആഭ്യന്തര അഡീഷനൽ സെക്രട്ടറി ടി.വി.എസ്​.എൻ. പ്രസാദ്​ നയിച്ചു. 2016ലെ ഉറി ഭീകരാക്രമണത്തെ തുടർന്ന്​ അതിർത്തി സംരക്ഷണത്തിന്​ സഹായം നൽകാമെന്ന്​ ഇ​സ്രായേൽ ഇന്ത്യക്ക്​ വാഗ്​ദാനം നൽകിയിരുന്നു. 

Tags:    
News Summary - Border Security: India-Israel Talk -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.