പ്രതീകാത്മക ചിത്രം എ.ഐ നിർമിതം

എ.ഐ വെല്ലുവിളി, ജോലി ഏത് നിമിഷവും പോകും; കുറഞ്ഞ വരുമാനമുള്ള ഭർത്താവിൽ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം തള്ളി ബോംബെ ഹൈകോടതി

ബോംബെ: തന്നെക്കാൾ കുറഞ്ഞ വരുമാനമുള്ള ഭർത്താവിൽ നിന്ന് ഇടക്കാല ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം തള്ളി ബോംബെ ഹൈകോടതി. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന തനിക്ക് എ.ഐ യുടെ കടന്ന് വരവ് വെല്ലുവിളിയാണെന്നും ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി ജീവനാംശം ആവശ‍്യപ്പെട്ട് ഹരജി സമർപ്പിച്ചത്. എന്നാൽ പ്രതിമാസം എട്ട് ലക്ഷത്തോളം വരുമാനമുള്ള യുവതിയുടെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. ന്യൂജേഴ്സിയിലാണ് നിലവിൽ യുവതി ജോലി ചെയ്യുന്നത്.

വിദേശത്തെ അമിത താമസച്ചെലവ് ജീവനാംശം നൽകുന്നതിനുള്ള യഥാർഥ കാരണമാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ നൽകണമെന്ന യുവതിയുടെ ആവശ്യം ജസ്റ്റിസ് ഭാരതി ദംഗ്രേ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. 2011 മുതൽ യു.എസിൽ തമാസമാക്കിയ ഹരജിക്കാരി ന്യൂൽഹി കേന്ദ്രമായുള്ള ഐ.ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവും ഐ.ടി ജീവനക്കാരനാണ്. എ.ഐ യുടെ ആധിപത്യം ഐ.ടി മേഖലകളിൽ വെല്ലുവിളിയാണെന്നും, ഭർത്താവിന്‍റെ ജോലിക്കും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. വേർപിരിഞ്ഞു കഴിയുന്നതിനാൽ കേസിന്‍റെ ചിലവിനായി ഭർത്താവ് 25,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു

Tags:    
News Summary - AI challenge, job could go at any moment: Bombay High Court dismisses woman's plea for maintenance from low-income husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.