സൂറത്തിൽ വൻ തീപിടിത്തം; ഡസനിലേറെ കടകൾ കത്തിനശിച്ചു

സൂറത്ത്: ഗുജറാത്ത് സൂറത്ത് നഗത്തിൽ വൻ തീ പിടിത്തം. നിരവധി കടകൾ കത്തി നശിച്ചു. ബുധനാഴ്ച അർധരാത്രിയോടെ ശ്യാം സംഘിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ ഉണ്ടായ അഗ്നിബാധയിൽ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള കടകളാണ് ഭാഗികമായും പൂർണമായും നശിച്ചത്.

തീ അണക്കാനായി 25 ഫയർ ഫോഴ്സ് വാഹനങ്ങൾ, ടേൺടേബിൾ ലാഡറുകൾ, ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുകൾ എന്നിവക്കൊപ്പം 150ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ഓഫീസർമാരെയും വിന്യവിച്ചതായി ചീഫ് ഫയർ ഓഫിസർ വസന്ത് പരീഖ് അറിയിച്ചു. ഏഴ് മുതൽ എട്ടുമണിക്കൂർ വരെ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്.

രക്ഷാപ്രവർത്തനത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു ഫയർമാന് പരിക്കേൽക്കുകയും അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മാർക്കറ്റിന്റെ ആറാം നിലയിലെ കടകൾക്ക് വെളിയിൽ സൂക്ഷിച്ചിരുന്ന സിന്തറ്റിക് ഉൽപന്നങ്ങൾ ആദ്യം കത്തുകയും, തുടർന്ന് അത് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് അതിവേഗം പടരുകയുമായിരുന്നുവെന്ന് പ്രാദേശിക വ്യാപാരികൾ വ്യക്തമാക്കി. 

Tags:    
News Summary - Major fire guts dozen shops in Surat textile market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.