പശുവിനെ ചവിട്ടിയെന്ന്; മധ്യപ്രദേശിൽ മുസ്ലിം വയോധികനോട് ബജ്റങ്ദളിന്‍റെ ക്രൂരത; കാലുപിടിച്ച് മാപ്പു പറയിച്ചു

ഭോപ്പാൽ: പശുവിനെ ചവിട്ടിയെന്ന് ആരോപിച്ച് മധ്യപ്രദേശിൽ മുസ്ലിം വയോധികന് തീവ്രഹിന്ദുത്വ പ്രവർത്തകരുടെ ക്രൂര മർദനം. ഗുണയിലെ ജാംനറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

പശുവിനെ തൊഴിച്ചെന്ന് ആരോപിച്ച് ബജ്റങ്ദൾ പ്രവർത്തകരാണ് വയോധികനോട് ക്രൂരത കാട്ടിയത്. പശുവിന്റെ മുന്നിൽ കിടന്ന് മൂക്ക് നിലത്തുരക്കാനും സാഷ്ടാംഗം പ്രണമിക്കാനും നിർബന്ധിച്ച സംഘം, പശുവിന്‍റെ കാലുപിടിച്ച് മാപ്പു പറയിക്കുകയും ചെയ്തു. പശുവിനെ ചവിട്ടിയതിനാണ് വയോധികനെ കൊണ്ട് മാപ്പ് പറയിച്ചതെന്ന് അക്രമികൾ അവകാശപ്പെട്ടു.

വയോധികന് നേരിട്ട അപമാനം ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിൽ സമീപകാലത്തായി സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ്.

2022 ആഗസ്റ്റിൽ മധ്യപ്രദേശിലെ സെഹോണി മാൽവയിൽ പശുക്കടത്ത് ആരോപിച്ച് നസീർ അഹമ്മദ് എന്ന വ്യക്തിയെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ കേസിൽ അടുത്തിടെ 14 പ്രതികൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

Tags:    
News Summary - Elderly Muslim Man Forced To Rub Nose Before Cow And Touch Its Feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.