കാടാമ്പുഴ ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കോട്ടക്കൽ: പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടർന്ന് ബോംബ് ഡോഗ് സ്ക്വാഡുകൾ സംയുക്തമായി ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും വിശദമായ പരിശോധന നടത്തി. സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച ഇ മെയിൽ സന്ദേശത്തിലായിരുന്നു ബോംബ് ഭീഷണി.

കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ വി.കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർ നടപടിയുടെ ഭാഗമായി കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.


Tags:    
News Summary - Bomb threat at Kadampuzha temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.