Posted On
date_range Updated On
date_range ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ഊർജിതം
ഹൈദരാബാദ്: ഹൈദരാബാദ് ബേഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് അധികൃതർക്ക് ഇ-മെയിൽ വഴി വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം ലഭിച്ചയുടൻ ബോംബ് നിർവീര്യ സ്ക്വാഡ് സ്ഥലത്തെത്തി. വിമാനത്താവളത്തിലും പരിസരത്തും വ്യാപക പരിശോധന നടത്തി.
''ഇന്ന് രാവിലെയാണ് ബേഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനത്താവളത്തിലും സമീപ പരിസരത്തും പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ കുറച്ചു കഴിഞ്ഞു പുറത്തുവരാം.''-ബെഗുംപത് എ.സി.പി വാർത്താ ഏജൻസികളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.