ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്നും കണ്ടെത്തി. മോഡലായ ദിവ്യ പഹുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പഞ്ചാബിലെ കനാലിലാണ് മൃതദേഹം ഉപേക്ഷിച്ചതെങ്കിലും ഇത് ഹരിയാനയിലേക്ക് ഒഴുകയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ജനുവരി രണ്ടിനാണ് ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കൊലപാതകികൾ വലിച്ചിഴച്ച് കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 27കാരിയായ മോഡലിനെ അഞ്ച് പേർ ചേർന്നാണ് ഹോട്ടലിൽ എത്തിച്ചത്. ഹോട്ടൽ ഉടമയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മോഡൽ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ അഭിജിത് സിങ്ങാണ് കേസിലെ ഒന്നാം പ്രതി. ചോദ്യം ചെയ്യലിനിടെ തന്റെ ചിത്രങ്ങളും വിഡിയോയും വെച്ച് പൂജ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഭിജിത്തിന്റെ മൊഴി കള്ളമാണെന്നാണ് പൂജയുടെ കുടുംബാംഗങ്ങൾ പറയുന്നത്.
അഭിജിത്തിന്റെ അടുത്ത അനുയായിയായ ബൽരാജ് ഗില്ലാണ് ചോദ്യം ചെയ്യലിൽ പഹൂജയുടെ മൃതദേഹം കനാലിലെറിഞ്ഞുവെന്ന് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ കേസിലെ അഞ്ച് പ്രതികളേയും ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.