ലഖ്നോ: ഉത്തർപ്രദേശിൽ വീട് പന്ത്രണ്ടാം ക്ലാസ് പരീക്ഷ സെൻററാക്കി മാറ്റിയ സ്കൂൾ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ 12ാം ക്ലാസ് ബോർഡ് പരീക്ഷക്ക് കുട്ടികളെ സഹായിക്കാനായിരുന്നു തട്ടിപ്പ്.
പൊലീസ് നടത്തിയ റെയ്ഡിലാണ് സ്കൂളിലെ ക്ലർക്കിനെയും കൂട്ടാളികളെയും പിടികൂടിയത്. സ്റ്റാമ്പ് ചെയ്ത ഉത്തര കടലാസുകളും ഉത്തരമെഴുതുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരങ്ങൾ എഴുതിയ ശേഷം കുട്ടികളുടെ ഉത്തര കടലാസിൽ കൂട്ടിേച്ചർക്കാനായിരുന്നു പദ്ധയിയെന്ന് പൊലീസ് പറയുന്നു.
സ്വകാര്യ സ്കൂളിൻെറ സമീപത്താണ് ക്ലർക്കിൻെറ വീട്. തട്ടിപ്പ് തിരിച്ചറിയാതിരിക്കാനാണ് ഉത്തരകടലാസുകളിൽ സ്റ്റാമ്പ് പതിക്കുന്നതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.