മാസ്​ക്​ ധരിക്കാത്തതിന്​ മുംബൈക്കാർ പിഴയായി നൽകിയത്​ 58കോടി രൂപ

മുംബൈ: കോവിഡ്​ 19നെ തുടർന്ന്​ പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയിരുന്നു. കോവിഡ്​ മുൻ കരുതൽ നിർദേശങ്ങളായ മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക്​ പിഴയും നൽകിയിരുന്നു. ഇതോടെ രാജ്യത്ത്​ മാസ്​ക്​ ധരിക്കാത്തതിന്​ ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി.

ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്​ക്​ ധരിക്കാത്തവരിൽനിന്ന്​ ഇതുവരെ ഇൗടാക്കിയത്​ 58കോടി രൂപയാണ്​. ജൂൺ 23 വരെയാണ്​ കോർപറേഷൻ ഇത്രയധികം തുക പൊതുജനങ്ങൾക്ക്​ പിഴയിട്ടത്​. 58,42,99,600 രൂപയാണ്​ ആകെ ലഭിച്ച പിഴത്തുക.

ഇതിൽ മുംബൈ പൊലീസും റെയിൽവേയും ഇൗടാക്കിയ പിഴത്തുകയും ഉൾപ്പെടും. മാസ്​ക്​ ധരിക്കാത്തവർക്ക്​ 200 രൂപയാണ്​ ബ്രിഹാൻ മും​ബൈ കോർപറേഷൻ പിഴയിടുന്നത്​.

രാജ്യത്ത്​ ഏറ്റവും അധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന്​ മാസ്​ക്​ ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്​തിരുന്നു.

രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം അവസാനിക്കു​േമ്പാൾ മുംബൈ നഗരം മറ്റൊരു ഉയർച്ചക്ക്​ സാക്ഷിയാകുകയാണ്​. കഴിഞ്ഞ ദിവസങ്ങളിൽ 800ൽ അധികം പേർക്ക്​ ഇവിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതോടെ നഗരത്തിൽ ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്നാണ്​ വിലയിരുത്തൽ. 

Tags:    
News Summary - BMC collects over Rs 58 cr from citizens for not wearing masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.