ബി.ജെ.പി നേതാവ് തജീന്ദർ ബഗ്ഗക്കെതിരെ പുതിയ അറസ്റ്റ് വാറന്‍റ്; കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കണം

മൊഹാലി: ഡൽഹിയിലെ ബി.ജെ.പി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗക്കെതിരെ മൊഹാലി കോടതിയുടെ പുതിയ അറസ്റ്റ് വാറന്‍റ്. പ്രകോപനപരമായ പരാമർശത്തിനും പെരുമാറ്റത്തിനും രജിസ്റ്റർ ചെയ്ത കേസിൽ ബഗ്ഗയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കാൻ കോടതി പഞ്ചാബ് പൊലീസിന് നിർദേശം നൽകി.

വെള്ളിയാഴ്ച ഡൽഹിയിലെ വസതിയിൽനിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബഗ്ഗയെ ഹരിയാന, ഡൽഹി പൊലീസ് ഇടപെട്ട് മോചിപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ നേതാവിനെ മോചിപ്പിച്ച രാഷ്ട്രീയപ്രേരിതമായ പൊലീസ് നടപടി നടകീയ സംഭവങ്ങൾക്ക് വഴിവെച്ചിരുന്നു. പൊലീസ് മർദിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്ന ബഗ്ഗയുടെ പിതാവിന്‍റെ പരാതി പ്രകാരമാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ് ഡൽഹി പൊലീസിന്‍റെ വിശദീകരണം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഒദ്യോഗിക വസതിക്കു മുമ്പിൽ മാർച്ച് 30ന് ബി.ജെ.പി ‍യൂത്ത് വിങ് നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വർഗീയ പരാമർശത്തെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബഗ്ഗക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. പൊലീസ് പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വെള്ളിയാഴ്ച വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച പഞ്ചാബ് പൊലീസ് വീണ്ടും മൊഹാലി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. മൊഹാലി പൊലീസിന്‍റെ സൈബർ ക്രൈം വിഭാഗത്തോട് ബഗ്ഗയെ അറസ്റ്റ് ചെയ്ത് ഉടൻ കോടതിയിൽ ഹാജരാക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് നിർദേശം നൽകി.

Tags:    
News Summary - BJP's Tajinder Bagga Faces New Arrest Warrant Issued By Punjab Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.