Posted On
date_range Updated On
date_range മണിപ്പൂരിൽ ബിരേൻ സിങ് വിശ്വാസവോട്ട് നേടി
ഇംഫാൽ: മണിപ്പൂരിൽ ബിരേൻ സിങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് നേടി. 60 അംഗങ്ങളിൽ 33 പേരുടെ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത്. 60 അംഗ മണിപ്പൂർ നിയമസഭയിൽ 21 സീറ്റുകളാണ് ബി.ജെ.പിക്ക് നേടിയത്. ഇതിന് പുറമേ നാഷണൽ പീപ്പിൾസ് പാർട്ടി, നാഷണൽ പീപ്പിൾസ് ഫ്രണ്ട്, ലോക്ജനശക്തി പാർട്ടി എന്നീ പാർട്ടികളും ബി.ജെ.പിയെ പിന്തുണച്ചു.
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസാണ് മണിപ്പൂർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി(27സീറ്റ്) മാറിയത്. എന്നാൽ ചെറു പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. മണിപ്പൂർ നിയമസഭയിൽ നാല് അംഗങ്ങളാണ് നാഷണൽ പീപ്പൾസ് പാർട്ടിക്കുുള്ളത്. എൽ.ജെ.പി, എൻ.പി.എഫ് എന്നിവർക്ക് ഒാരോ അംഗങ്ങളും ഉണ്ട്. ഇവരെ കൂടാതെ കോൺഗ്രസ് പിന്തുണയോടെ വിജയിച്ച ഒരംഗവും ബി.ജെ.പിയെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.