​തെരഞ്ഞെടുപ്പ്​ ഫലം അനുകൂലമാകാൻ ശ്രീരാമലുവി​െൻറ പൂജ 

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമിയിൽ മത്​സരിക്കുന്ന ബി.ജെ.പി സ്​ഥാനാർഥി ബി. ശ്രീരാമലു പൂജയും പ്രാർഥനയും നടത്തിയാണ്​ തെരഞ്ഞെടുപ്പ്​ ഫലം വരുന്ന ദിനവും തുടങ്ങിയത്​. 

തെരഞ്ഞെടുപ്പ്​ ദിനത്തിൽ വോട്ട്​ രേഖപ്പെടുത്തുന്നതിന്​ മുമ്പും ​ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. എന്നാൽ നിലവിലെ ലീഡ്​ അനുസരിച്ച്​ ബദാമിയിൽ 3,335 വോട്ട്​ നേടിയ ശ്രീരാമലുവിനേക്കാൾ 4,612 വോട്ടുകൾക്ക്​ മുന്നിലാണ്​ സിദ്ധരാമയ്യ. അതേസമയം, ശ്രീരാമലു മത്​സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ മൂലകാൽമുരുവിൽ 14,459 വോട്ടുകളുടെ ലീഡുണ്ട്​​.  

സിദ്ധരായ്യക്കെതിരെ വിജയം നൽകി ഗോമാതാവ്​ ശ്രീരാമലുവിനെ അനുഗ്രഹിക്കുമോ എന്ന്​ അറിയാൻ തെരഞ്ഞെടുപ്പ്​ ഫലം വരും വരെ കാത്തിരിക്കാം. 

Tags:    
News Summary - BJP's B Sriramulu Begins Results Day With Big Puja Session - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.