പി.ഡി.പി ഓഫീസിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പി.ഡി.പി ഓഫീസിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി.

ജമ്മുവിലെ പി.ഡി.പിയുടെ ഓഫീസില്‍ അതിക്രമിച്ച് കടന്ന പ്രവര്‍ത്തകര്‍ പി.ഡി.പിയുടെ കൊടിക്ക് മുകളിലാണ് ദേശീയ പതാക ഉയര്‍ത്തിയത്. സംഭവം നടക്കവെ രണ്ട് പി.ഡി.പി നേതാക്കളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

വാര്‍ത്താ സമ്മേളനത്തിലാണ് മെഹ്ബൂബ മുഫ്തി വിവാദ പരാമര്‍ശം നടത്തിയത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കുന്നത് വരെ താന്‍ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നായിരുന്നു പ്രസ്താവന.

മെഹ്ബൂബയുടെ പരാമര്‍ശത്തെ പല പി.ഡി.പി നേതാക്കളും എതിര്‍ത്തിരിക്കുകയാണ്. മെഹ്ബൂബയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മൂന്ന് പി.ഡി.പി നേതാക്കള്‍ രാജിവെച്ചു. രാജ്യത്തിന്റെ പരമാധികാരത്തിലും സമഗ്രതയിലും വിട്ടുവീഴ്ചക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ സിങ് റാണ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.