വേദിയിൽ അഞ്ചുപേർ, സദസ്സിൽ ഒരാൾ! ബി​.ജെ.പിയുടെ ആളില്ലാ പരിപാടിയുടെ ചിത്രം പങ്കുവെച്ച്​ തരൂർ

ന്യൂഡൽഹി: ഒഴിഞ്ഞ കസേരകളെ സാക്ഷിനിർത്തി നടക്കുന്ന ബി.ജെ.പി പരിപാടിയുടെ ചിത്രം പങ്കുവെച്ച്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി. സദസ്സ്യരില്ലാതെ സ്​റ്റേജിൽ നിറയെ നേതാക്കളുള്ള ചിത്രമാണ്​ തരൂർ ട്വീറ്റ്​ ചെയ്​തത്​.

''സ്റ്റേജിൽ അഞ്ച് പേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസ്സിൽ ഒരാൾ. ഇത് കേരളമല്ല...!'' എന്ന അടിക്കുറിപ്പോടെയാണ്​ ട്വീറ്റ്​. 'ബി.ജെ.പി തീർന്നു' എന്ന ഹാഷ്​ടാഗും കൊടുത്തിട്ടുണ്ട്​.

കുറഞ്ഞ സമയത്തിനകം നിരവധി പേരാണ്​ ചിത്രം പങ്കുവെക്കുകയും പ്രതികരണം രേഖപ്പെടുത്തുകയും ചെയ്​തത്​. അതേസമയം, എവിടെ, എപ്പോൾ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന്​ വ്യക്​തമല്ല. ചിത്രം എഡിറ്റ്​ ചെയ്​തതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചിട്ടുണ്ട്​. 


Tags:    
News Summary - BJP The Party Is Over says Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.