ബി.ജെ.പി സ്ഥാനാർഥി ഏഴ് വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി

ബംഗളൂരു: കർണാടകയിൽ വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി.

പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ദേവു നായകിനെതിരെ ആണ് പരാതി. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ദേവു നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദേവു നായക് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയിബലാത്സംഗം ചെയ്യുകയായിരുന്നു. ദേവു നായക്കിനെ ഒരു സ്ത്രീ സഹായിച്ചതായും റിപ്പോർട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബെല്ലാരി മണ്ഡലത്തിൽ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്. 

Tags:    
News Summary - BJP candidate accused of raping seven-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.