ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം: ശക്തമായ പോരാട്ടത്തിന് തയാറെടുക്കണമെന്ന് മോദി

ന്യൂഡൽഹി: അദാനി-മോദി ബന്ധം പ്രതിപക്ഷം കേന്ദ്ര സർക്കാറിനെതിരെ ആയുധമാക്കുന്നതിനിടയിൽ ശക്തമായ പോരാട്ടത്തിന് തയാറെടുക്കാൻ ബി.ജെ.പി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ചൊവ്വാഴ്ച പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. പാർട്ടി എത്രത്തോളം വിജയിക്കുന്നോ അതിലേറെ പ്രതിപക്ഷത്തുനിന്ന് ആക്രമണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം തുടങ്ങിയ ശേഷം ഇതാദ്യമായി നടക്കുന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയത്തിന് എം.പിമാർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ബി.ജെ.പി ജയവും ഉയർച്ചയും രുചിക്കുന്തോറും മറുഭാഗത്തുനിന്ന് ആക്രമണമേറുമെന്നും അതിനാൽ ശക്തമായ പോരാട്ടത്തിന് തയാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിനെതിരെ 17 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. അയോഗ്യനാക്കിയ ശേഷവും രാഹുൽ അദാനിക്കും മോദിക്കുമെതിരായ വിമർശനം തുടരുകയാണ്.

Tags:    
News Summary - BJP Parliamentary Party Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.