ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ തരുമെന്ന് ബി.ജെ.പി എവിടെയും പറഞ്ഞിട്ടില്ല-രാജ്നാഥ് സിങ്

ന്യൂഡൽഹി: ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ആഭ്യന് തരമന്ത്രി രാജ്നാഥ് സിങ്.

15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിൽ വരുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കളളപ്പണത്തിനെതിരെ ഞങ്ങൾ നടപടി എടുക്കുന്നു. കള്ളപ്പണത്തിനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ വെച്ചത് ഞങ്ങളുടെ ഗവൺമെന്റായിരുന്നു- രാജ്നാഥ് സിങ് എ.എൻ.ഐയോട് പറഞ്ഞു.

തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതിന് ബി.ജെ.പി പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് നേരിടുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. 2014 തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നങ്ങളിലൊന്നായി ബി.ജെ.പി ചൂണ്ടിക്കാണിച്ചിരുന്നതാണ് വിദേശത്ത് നിന്നും കള്ളപ്പണം കൊണ്ടുവുമെന്ന്.

Tags:    
News Summary - BJP never said Rs 15 lakh will come to your account: Rajnath Singh- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.