ബി.ജെ.പി ആദ്യം സ്വന്തം നേതാക്കളുടെ സ്വത്ത് പരിശോധിക്കട്ടെ -മായാവതി

ന്യൂ​ഡ​ൽ​ഹി: സഹോദരന്‍റെ 400 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയതിൽ രോഷവുമായി ബി.എസ്.പി നേതാവ് മായാവതി. കേന്ദ്രസ ർക്കാറും കേന്ദ്ര ഏജൻസികളും ആദ്യം സ്വന്തം നേതാക്കൻമാരുടെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കട്ടെയെന്ന് മായാവതി പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി നേതാക്കൻമാർ പാർട്ടിയിൽ ചേരുമ്പോൾ ഉണ്ടായിരുന്ന സ്വത്തും നിലവിലെ സ്വത്തും പരിശോധിക്കണം. തന്നെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടുകയാണ് ബി.ജെ.പി. ബി.ജെ.പിയുടെ സമ്മർദ തന്ത്രം ബി.എസ്.പി അനുവദിക്കില്ലെന്നും മായാവതി വ്യക്തമാക്കി.

മാ​യാ​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ്​​കു​മാ​റി​​​​​െൻറ സ്വ​ത്താണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ പിടിച്ചെടുത്തത്. നോ​യി​ഡ ഗൗ​തം​ബു​ദ്ധ്​ ന​ഗ​റി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ഏ​ഴ്​​ ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ബി​നാ​മി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ​ത്. മോ​ദി​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ബി​നാ​മി നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം, കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഏ​ഴു വ​ർ​ഷം ത​ട​വും സ്വ​ത്തി​​​​​െൻറ വി​പ​ണി വി​ല​യു​ടെ 25 ശ​ത​മാ​നം പി​ഴ​യും ശി​ക്ഷ കി​ട്ടാം. അ​ടു​ത്തി​ടെ​യാ​ണ്​ ബി.​എ​സ്.​പി​യു​ടെ ഉ​പ​നേ​താ​വാ​യി ആ​ന​ന്ദ്​​കു​മാ​റി​നെ മാ​യാ​വ​തി നി​​യോ​ഗി​ച്ച​ത്.

​2007 മു​ത​ൽ അ​ഞ്ചു വ​ർ​ഷം മാ​യാ​വ​തി യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. 2007ൽ ​ഏ​ഴു കോ​ടി രൂ​പ​യു​ടെ ആസ്തി​ ഉ​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ്​ കു​മാ​റി​​​​​െൻറ സ്വ​ത്ത്​ ഏ​ഴു​വ​ർ​ഷം കൊ​ണ്ട്​ 1300 കോ​ടി​യാ​യി വ​ള​ർ​ന്നു. ​നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നു പി​ന്നാ​ലെ, ബി.​എ​സ്.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 104 കോ​ടി രൂ​പ റൊ​ക്കം പ​ണ​മാ​യി നി​ക്ഷേ​പി​ച്ച​ത്​ എ​ൻ​ഫോ​ഴ്​​സ്​​മ​​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. ആ​ന​ന്ദ്​​കു​മാ​റി​​​​​െൻറ ഡ​ൽ​ഹി​യി​ലെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 1.43 കോ​ടി​യും ഇ​ത്ത​ര​ത്തി​ൽ നിക്ഷേപിച്ചിരുന്നു.
Tags:    
News Summary - bjp-must-check-its-leaders-wealth-mayawati-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.