​തേജസ്വി സൂര്യ സേനാ വിമാനത്തിൽ സവാരിക്കിടെ

യുദ്ധവിമാനത്തിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ വിനോദ സവാരി; വിമർശനത്തിൽ പൊള്ളി പാർട്ടി



ബംഗളൂരു: കർണാടക തലസ്​ഥാന നഗരത്തിൽ അടുത്തിടെ നടന്ന 'എറോ ഇന്ത്യ 2021' വ്യോമപ്രദർശനത്തിനിടെ ബി.ജെ.പി പാർലമെന്‍റംഗമായ തേജസ്വി സൂര്യ യുദ്ധവിമാനത്തിൽ നടത്തിയ സവാരിക്കെതിരെ പാർട്ടിയിലും പുറത്തും കനത്ത വിമർശനം. പ്രതിരോധ വകുപ്പ്​ ചുമതലയോ സ്വന്തം മണ്​ഡല പരിധിയോ അല്ലാതിരുന്നിട്ടും സൂര്യ എങ്ങനെ വലിയ ചെലവു വരുന്ന യാത്ര​ തരപ്പെടുത്തിയെന്നാണ്​ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന രൂക്ഷ വിമർശനം.


''പ്രതിരോധ കാര്യ പാർലമെന്‍ററി സമിതിയിലെങ്കിലും സൂര്യ അംഗമായിരുന്നുവെങ്കിൽ മനസ്സിലാക്കാമായിരുന്നു''വെന്ന്​ മുതിർന്ന പാർട്ടി നേതാവ്​ കുറ്റപ്പെടുത്തി.

ഈ യാത്രക്കു മാത്രമായി ദിവസങ്ങളോളമാണ്​ പാർല​െമന്‍റിൽനിന്ന്​ സൂര്യ വിട്ടുനിന്നതെന്നതും പാർട്ടി വിഷയമായി എടുത്തിട്ടുണ്ട്​.

മുതിർന്ന നേതാക്കൾക്ക്​ ഇത്തരം പ്രദർശനങ്ങൾക്കിടെ സവാരി അനുവദിക്കാറുണ്ട്​. പ്രതിരോധ റിപ്പോർട്ടിങ്​ ചുമതലയുള്ള മാധ്യമ പ്രവർത്തകർക്കും അപൂർവമായി അനുവദിക്കാറുണ്ട്​. ഇതിലൊന്നും പെടാത്ത സൂര്യ എങ്ങനെ തരപ്പെടുത്തിയെന്നാണ്​ ചോദ്യം.

രണ്ടു പേർക്ക്​ മാത്രം ഇരിക്കാവുന്ന തേജസ്​ യുദ്ധവിമാനത്തിൽ ഒരു യാത്രക്ക്​ ശരാശരി 8-10 ലക്ഷമാണ്​ ചെലവു വരിക. നികുതി ദായകരുടെ പണം ഉപയോഗിച്ച്​ വെറുതെ ആഡംബര യാത്ര നടത്തുന്നത്​ പൊറുക്കാനാവില്ലെന്ന്​ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്​തമാണ്​. ഇന്ധനം, ലൂബ്രിക്കൻഡുകൾ, മറ്റു ഓയിൽ, ടയർ തേയ്​മാനം, ​ബ്രേക്​, പാരച്യൂട്ട്​ ഉൾപെടെ നിരവധി വസ്​തുവകകൾ ഒാരോ യാത്രക്കും അധികമായി കരുതണം. പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ ഗവേഷണ, വികസന വകുപ്പിന്​ കീഴിലെ വ്യോമയാന വികസന ഏജൻസിയാണ്​ യാത്രക്ക്​ അനുമതി നൽകുന്നത്​. 

Tags:    
News Summary - BJP MP Tejasvi Surya’s joy ride on LCA Tejas causes heartburns in party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.