അഹമ്മദ്​ പ​േട്ടലി​െൻറ വിജയത്തിനെതിരെ ബൽവന്ത്​ സിങ്​ കോടതിയിൽ

ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭ​ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്​ സ്ഥാനാർഥി അഹമദ്​ പ​േട്ടലി​​​െൻറ വിജയം ചോദ്യം ചെയ്​ത്​ ബി.ജെ.പി സ്ഥാനാർഥി ബൽവന്ത്​ സിങ് രജ്​പുത്​​. ഗുജറാത്ത്​ ഹൈകോടതിയിലാണ്​ ബൽവന്ത്​ സിങ്​ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്​. രണ്ട്​ കോൺഗ്രസ് വിമത എം.എൽ.എമാരുടെ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനത്തിനെതിരെയാണ്​ ഹരജി. 

കോൺഗ്രസിൽ നിന്ന്​ കൂറുമാറി മറുപക്ഷത്തെത്തിയ ബൽവന്ത്​ സിങ്​ ബി.ജെ.പി ടിക്കറ്റിലാണ് ഗുജറാത്തിൽ നിന്ന്​ ​ രാജ്യസഭയിലേക്ക്​ മൽസരിച്ചത്​. തെരഞ്ഞെടുപ്പിൽ 44 വോട്ടുകൾ നേടി അഹമദ്​ പ​േട്ടൽ വിജയിച്ചപ്പോൾ ബൽവന്ത്​ സിങിന്​ 38 വോട്ടുകൾ നേടാൻ മാത്രമേ സാധിച്ചുള്ളു.

നാടകീയമായ തെരഞ്ഞെടുപ്പിൽ രണ്ട്​ വിമത​ എം.എൽ.എമാരുടെ വോട്ടുകൾ തെരഞ്ഞെടുപ്പ്​ കമീഷൻ അസാധുവാക്കിയതാണ്​ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിന്​ നിർണായകമായത്​. വോട്ട്​ ചെയ്​തതിന്​ ശേഷം ബാലറ്റ്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായെ കാണിച്ചതാണ്​ വിമതരുടെ വോട്ടുകൾ റദ്ദാക്കാൻ കാരണം. ഇതിനെതിരെയാണ്​ ബൽവന്ത്​ സിങ്​ കോടതിയെ സമീപിച്ചിരിക്കുന്നത്​.

Tags:    
News Summary - BJP MLA Balwantsinh Rajput challenges Ahmed Patel's victory in Gujarat HC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.