കർണാടകയിൽ 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അധികാരത്തിലേറിയ ബി.​ജെ.​പി സ​ർ​ക്കാ​റി​ൽ പുതിയതായി 17 മ​ന്ത്രി​മാ​ർ സത്യപ്രതിജ് ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു.

മുൻ മുഖ്യമന്ത് രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി.എം കരജോൾ, ഡോ. അശ്വത് നാരായൺ സി.എൻ, എൽ.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.

മൂ​ന്നാ​ഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.​ജെ.​പി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ അധികാരത്തിലേറിയത്. രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.

ജൂ​ലൈ 26ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സ​നം ന​ട​ന്നി​രു​ന്നി​ല്ല. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യി​ൽ അ​ന്തി​മ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വൈ​കാ​ൻ കാ​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ യെ​ദി​യൂ​ര​പ്പ​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​ക്ക് ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് അ​മി​ത് ഷാ ​അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - BJP Ministers oath as Karnataka Cabinet Ministers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.