100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; നവാബ് മാലിക്കിനെതിരെ ബി.ജെ.പി നേതാവ്

മുംബൈ: ആഡംബര കപ്പലിൽ ലഹരി പിടികൂടിയ കേസിൽ ബന്ധുവിന്‍റെ പങ്കാളിത്തം ആരോപിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് മോഹിത് കാംബോജ്. 100 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിക്കേസിൽ മുംബൈ യുവമോർച്ച അധ്യക്ഷൻ കൂടിയായ മോഹിത് കാംബോജിന്‍റെ ബന്ധു ഋഷഭ് സച്ചിദേവിനെ എൻ.സി.ബി സംഘം പിടികൂടിയെന്നും മയക്കുമരുന്ന് പിടികൂടി ഉടൻ വിട്ടയക്കുകയായിരുന്നെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.

എന്നാൽ തന്‍റെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മാലിക് അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയുമാണെന്നും പറഞ്ഞു കാംബോജ് രംഗത്തു വന്നു. കൂടുതൽ ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷമാണ് ബന്ധുവിനെ വിട്ടയച്ചതെന്നും ആര്യൻ ഖാനുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും കാംബോജ് കൂട്ടിച്ചേർത്തു.

ഒക്ടോബർ രണ്ടിനാണ് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽ ലഹരിപാർട്ടി നടത്തിയതായി എൻ.സി.ബി കണ്ടെത്തിയത്. 

Tags:    
News Summary - BJP leader to file defamation case against Nawab Malik for alleging relative's involvement in Mumbai cruise raid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.