ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മുദ്രാവാക്യം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ ്രമോദി. ഞാനും കാവൽക്കാരനാണെന്നാണ് ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. ഇതുമായി ബന്ധപ്പെട്ട് പുതിയ വീഡിയോയും മ ോദി ട്വിറ്ററിലുടെ പുറത്ത് വിട്ടിട്ടുണ്ട്. റഫാൽ അഴിമതിയുടെ പശ്ചാത്തലത്തിൽ കാവൽക്കാരൻ കള്ളനാണെന്ന മുദ്രവാക്യം കോൺഗ്രസ് ഉയർത്തിയിരുന്നു.
നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്തമായി രംഗത്തുണ്ട്. പക്ഷേ ഞാൻ ഒറ്റക്കല്ല. രാജ്യത്തെ അഴിമതിയെ ചെറുക്കുന്ന എല്ലാവരും കാവൽക്കാരാണ്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നവരും കാവൽക്കാരനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
2014 നല്ല ദിനങ്ങൾ വരുന്ന എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രവാക്യം. ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രിൽ 11നാണ് തുടക്കമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.