ജയ്പൂർ: തൊഴിൽ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് മിണ്ടുന്നില്ലെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രകടനത്തിൻെറ പ്രോഗ്രസ് കാർഡ് ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനാണിതെന്നും അദ്ദേഹം രാജസ്ഥാനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിക്ഷേപം, കർഷകരുടെ പ്രശ്നങ്ങൾ, തൊഴിൽ എന്നിവയിൽ ഊന്നിക്കൊണ്ടുള്ള പോസിറ്റീവായ തെരഞ്ഞെടുപ്പ് പ്രചരണമാണ് കോൺഗ്രസ് നടത്തിയത്. അതേസമയം സുപ്രധാന പ്രശ്നങ്ങളെ കുറിച്ച് ഒരു വാക്ക് പോലും ബി.ജെ.പി മിണ്ടിയില്ല. കർഷകരുടെ പ്രശ്നത്തെ കുറിച്ചോ തൊഴിലിനെ കുറിച്ചോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബി.ജെ.പിയോ പരാമർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്ര സർവകലാശാലകളും വിമാനത്താവളങ്ങളും ആശുപത്രികളും തുറന്നിട്ടുണ്ടെന്നോ അവർ നടപ്പിലാക്കിയ പദ്ധതികൾ എത്രത്തോളം വിജയപ്രദമായെന്നോ ബി.ജെ.പി ജനങ്ങളോട് പറയാൻ തയാറായിട്ടില്ല. പാചകവാതക ചെലവ് സിലിണ്ടറിന് 1000രൂപയിലേക്ക് കുതിച്ചുയർന്നു. പെട്രോൾ, ഡീസൽ വിലയിലും വർധനവുണ്ടായി. ഇക്കാര്യങ്ങൾ പറയുന്നതിന് പകരം യു.പി.എ സർക്കാറിനും സോണിയ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനുമെതിരെ ആരോപണമുന്നയിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.